02:29pm 11 November 2026
NEWS
പുലിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
10/10/2025  08:43 PM IST
nila
പുലിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

പുലിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് 
 കേരള സഹകരണ സ്പിന്നിങ്‌ മിൽ ചെയർമാൻ ഏ
 മഹേന്ദ്രൻ ഉദ്ഘാടനം ചെ
യ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിതാഗോപാൽ ,
വാർഡ് മെമ്പർമാരായ മഞ്ജു യോഹന്നാൻ പ്രമോദ് അമ്പാടി ഇന്ദിര ശശീന്ദ്രൻ എം. സി വിശ്വൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ഉണ്ണികൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൺ  ഗീത നായർ എന്നിവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  എ.  ദിൽഷാദ് അവതരിപ്പിച്ചു . ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ അവതരിപ്പിച്ചു ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ് കാർഡ് പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജി ശ്രീകുമാർ നിർവഹിച്ചു.  വികസന സദസ്സിനോട് അനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികൾ ലഹരിവിരുദ്ധ സെമിനാർ മെഡിക്കൽ ക്യാമ്പ് അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം ലൈഫ് ഗുണഭോക്ത സംഗമം തൊഴിൽമേള സ്നേഹസംഗമം തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.